Breaking News
ഖത്തറില്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 5 വ്യാഴാഴ്ച മുതല്‍ ജൂണ്‍ 9 തിങ്കളാഴ്ച വരെ പെരുന്നാള്‍ അവധി

ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്സ് അതോറിറ്റി എന്നിവയ്ക്ക് ജൂണ്‍ 5 വ്യാഴാഴ്ച മുതല്‍ ജൂണ്‍ 9 തിങ്കളാഴ്ച വരെ പെരുന്നാള്‍ അവധിയായിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചു. ഈദ് അവധി കഴിഞ്ഞ് എല്ലാ ധനകാര്യ സ്ഥാപനങ്ങളും 2025 ജൂണ്‍ 10 ചൊവ്വാഴ്ച പ്രവര്‍ത്തനം പുനരാരംഭിക്കും.




