Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

നിയാര്‍ക് സംഘടിപ്പിച്ച നാച്വര്‍ ആന്റ് ഹീല്‍ സ്‌പെഷ്യല്‍ നീഡ്സ് കുട്ടികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

ദോഹ:നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി & റിസര്‍ച്ച് സെന്റര്‍ ഖത്തര്‍ ചാപ്റ്റര്‍ ദോഹയിലെ റിയാദ മെഡിക്കല്‍ സെന്ററില്‍ സംഘടിപ്പിച്ച ‘നാച്വര്‍ ആന്റ് ഹീല്‍ സ്‌പെഷ്യല്‍ നീഡ്സ് കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

പതിനൊന്നോളം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്‌പെഷ്യല്‍ നീഡ്സ് കുട്ടികളുടെയും കുടുംബങ്ങളുടെയും പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായ ക്യാമ്പ് ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു.

ജര്‍മ്മന്‍, ബ്രിട്ടീഷ്, ഇന്ത്യന്‍, ഫിലിപ്പൈന്‍സ്, ഇറാന്‍, ശ്രീലങ്ക, അല്‍ജീരിയ, കെനിയ, സുഡാന്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും ക്യാമ്പില്‍ പങ്കെടുത്തു.

നിയാര്‍ക് ചെയര്‍മാന്‍ ഷാനഹാസ് എടോടി അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ചെയര്‍മാന്‍ അഷ്‌റഫ്. കെ.പി ദൗത്യവും ദര്‍ശനവും വിശദീകരിച്ചു.

അബ്ദുറഹിമാന്‍ ഇപി (പ്രസിഡന്റ്- ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍), മിനി സിബി (ഹെഡ് ഓഫ് ഐസിബിഎഫ് മെഡിക്കല്‍ ക്യാമ്പ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
നാഥാനിയ ലേല വിപിന്‍-തന്റെ ജീവിത യാത്ര അവതരിപ്പിച്ചു മറ്റുള്ളവര്‍ക്ക് പ്രചോദനമേകി

റിയാദ മെഡിക്കല്‍ പ്രിവിലേജ് കാര്‍ഡ് പ്രകാശനം: ജംഷീര്‍ ഹംസ, ഡോ. അബ്ദുള്‍ കലാം, ഇന്ത്യന്‍ അമ്പാസിഡര്‍ വിപുല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
ജനറല്‍ സെക്രട്ടറി ജാഫര്‍ മുനാഫര്‍ സ്വാഗതവും ഈവന്റ് കണ്‍വീനര്‍ മുസ്തഫ ഈണം നന്ദിയും പറഞ്ഞു.

Related Articles

Back to top button