Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത് കമ്മിറ്റി എം എസ് എഫ് മെറിറ്റ് ഈവനിംഗ് പോസ്റ്റര്‍ പ്രകാശനം ചെയ്തു

ദോഹ: ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി, എം എസ് എഫ് കമ്മിറ്റി യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മെറിറ്റ് ഈവനിംഗ്- പ്രതിഭാ സംഗമം എന്ന പരിപാടിയുടെ ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം സംസ്ഥാന കെഎംസിസി ഓഫീസില്‍ വെച്ച് വേള്‍ഡ് കെഎംസിസി ഉപാധ്യക്ഷന്‍ എസ് എ എം ബഷീര്‍ നിര്‍വഹിച്ചു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് അന്‍വര്‍ കടവത്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ എരിയാല്‍, സംസ്ഥാന കെഎംസിസി വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര, കാസറഗോഡ് ജില്ലാ പ്രസിഡന്റ് ലുക്മാന്‍ തളങ്ങര, ജനറല്‍ സെക്രട്ടറി സമീര്‍ ഉടുമ്പുന്തല, ജില്ലാ സിദ്ദിഖ് മാണിയംപറ ഭാരവാഹികളായ നസിര്‍ കൈതാക്കാട്, അലി ചെരൂര്‍, ഷാനിഫ് പൈക, സകീര്‍ ഏരിയ, കെബി മുഹമ്മദ്, അഷ്റഫ് ആവില്‍, നവാസ് ആസാദ് നഗര്‍, റഹീം ചൗകി തുടങ്ങിവര്‍ സംബന്ധിച്ചു.

വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയിലായി, എസ്.എസ്.എല്‍.സി, പ്ലസ് ടു, മറ്റു ഹൈയര്‍ എജുക്കേഷന്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഭാ അവാര്‍ഡുകള്‍ നല്‍കും ജൂലൈ 5 ശനിയാഴ്ച നടക്കുന്ന പരിപാടി മുന്‍ മന്ത്രിയും മുസ് ലിം ലീഗ് സംസ്ഥാന ട്രെഷരാര്‍ സി ട്ടി അഹമ്മദ് അലി ഉദ്ഘാടനം ചെയ്യും .

Related Articles

Back to top button