Breaking News

ഗാസയിലെ മൂന്നിലൊന്ന് വിഭാഗം ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ല

ദോഹ. ഗാസയിലെ മൂന്നില്‍ ഒരാള്‍ എന്ന തോതില്‍ ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ലെന്ന ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യങ്ങളുടെയും അടിയന്തര ദുരിതാശ്വാസത്തിന്റെയും അണ്ടര്‍ സെക്രട്ടറി ജനറല്‍ ടോം ഫ്‌ലെച്ചറിന്റെ പ്രസ്താവന അത്യന്തം ഗുരുതരമാണ്. സഹായങ്ങള്‍ വേഗത്തില്‍ എത്തിക്കുന്നതിനും സ്ഥിരമായ വെടിനിര്‍ത്തല്‍ സ്ഥാപിക്കുന്നതിനും അദ്ദേഹം ആഹ്വാനം ചെയ്തു.