Breaking News
ഖത്തറിലെ ടാക്‌സ് പിഴകള്‍ക്ക് 100% ഇളവ് നേടാനുള്ള സമയപരിധി 2025 ഡിസംബര്‍ 31 വരെ നീട്ടി

ദോഹ. ഖത്തറില്‍ കണക്കുകള്‍ ഓഡിറ്റ് ചെയ്ത് സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തുന്നവര്‍ക്കുള്ള 100% സാമ്പത്തിക പിഴ ഇളവിനുള്ള കാലയളവ് ഡിസംബര്‍ 31 വരെ നീട്ടിയതായി ജനറല്‍ ടാക്‌സ് അതോറിറ്റി അറിയിച്ചു. 2024 ലെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ആഗസ്ത് 31 ആയിരുന്നു. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം
2025 ഡിസംബര്‍ 31 വരെ കണക്കുകള്‍ സമര്‍പ്പിക്കുവാന്‍ ഡിസംബര്‍ 31 വരെ സമയം ലഭിക്കും.

