Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കലാപ്രേമി ബഷീര്‍ ബാബുവിന് സേവന പുരസ്‌കാരം

തിരുവനന്തപുരം : കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ ദേശീയ കണ്‍വീനറും സംഘടന സ്ഥാപിച്ചവരില്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുള്ള ഒരാളും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ കലാപ്രേമി ബഷീര്‍ ബാബുവിനെ സേവന പുരസ്‌കാരം നല്‍കി കെ.എം.ജെ.സി ആദരിച്ചു . വൈഎംസിഎ ഹാളില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരവും പൊന്നാടയും വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ബഷീര്‍ ബാബുവിന് സമ്മാനിച്ചു.

ചടങ്ങില്‍ കെ എം ജെ സി പ്രസിഡന്റ് കരമന ബയാര്‍ അധ്യക്ഷത വഹിച്ചു . മുന്‍ കെ പി സി സി പ്രസിഡന്റ് കെ.മുരളീധരന്‍ , ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്,ദുബായിലെ പെര്‍ഫെക്റ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഡ്വ. സിറാജുദ്ദീന്‍ , ഉലമാ കൗണ്‍സില്‍ ചെയര്‍മാന്‍ ഹാജി എ എം ബദറുദ്ദീന്‍ മൗലവി , മിലാദ് ശരീഫ് കമ്മിറ്റി കണ്‍വീനര്‍ അഹമ്മദ് ബാഖവി , ജില്ലാ സെക്രട്ടറി എ എല്‍ എം കാസിം , ബീമാപള്ളി സക്കീര്‍ മുസ്ലിയാര്‍ , വിഴിഞ്ഞം ഹനീഫ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles

Back to top button