Breaking News

അറബ്-ഇസ് ലാമിക് ഉച്ചകോടി ഉടന്‍, ഇസ്രായേല്‍ ആക്രമണത്തിനെതിരായ പ്രതികരണത്തിന്റെ ഗതി തീരുമാനിക്കും

ദോഹ: വരും ദിവസങ്ങളില്‍ ദോഹയില്‍ ഒരു അറബ്-ഇസ് ലാമിക് ഉച്ചകോടി നടക്കുമെന്നും അവിടെ പങ്കെടുക്കുന്നവര്‍ ഇസ്രായേല്‍ ആക്രമണത്തിനെതിരായ പതികരണത്തിന്റെ ഗതി തീരുമാനിക്കുമെന്നും ഖത്തര്‍ പധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി പറഞ്ഞു. എന്നിരുന്നാലും, ഖത്തര്‍ തങ്ങളുടെ പ്രാദേശിക പങ്കാളികളോട് ഒരു പ്രത്യേക രീതിയില്‍ പ്രതികരിക്കാന്‍ ആവശ്യപ്പെടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദോഹയില്‍ ഹമാസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ഇസ്രായേല്‍ ആക്രമണത്തിന് ‘കൂട്ടായ പ്രാദേശിക പ്രതികരണം’ ഉണ്ടാകുമെന്ന് ഖത്തര്‍ പ്രതീക്ഷിക്കുന്നുവെന്ന് അമേരിക്കന്‍ നെറ്റ്വര്‍ക്കായ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.

‘ഒരു പ്രാദേശിക പ്രതികരണം ഉണ്ട്. നിലവില്‍ മേഖലയിലെ മറ്റ് പങ്കാളികളുമായി ഇത് കൂടിയാലോചനയിലും ചര്‍ച്ചയിലുമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.