Breaking News

ഇന്ത്യയിലെ 13 വിമാനത്താവളങ്ങളില്‍ ഇ ഗേറ്റ് സംവിധാനം

ദോഹ. കേരളത്തില്‍ നിന്നും കോഴിക്കോട് , തിരുവനന്തപുരം, കൊച്ചി എന്നിവ ഉള്‍പ്പടെ ഇന്ത്യയിലെ 13 വിമാനത്താവളങ്ങളില്‍ ഇ ഗേറ്റ് സംവിധാനം നിലവില്‍ വന്നു. ഡല്‍ഹി, മുമ്പൈ, അഹമ്മദാബാദ്, കല്‍ക്കട്ട, ഹൈദറാബാദ്, അമൃതസര്‍, ചെന്നൈ, ബാംഗ്‌ളൂര്‍, ലക്‌നോ, ട്രിച്ചി എന്നിവയാണ് ഇ ഗേറ്റ് സംവിധാനം നിലവില്‍ വന്ന മറ്റു എയര്‍പ്പോര്‍ട്ടുകള്‍ .

ആഭ്യന്തര മന്ത്രാലയത്തിന്റെ ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ ട്രസ്റ്റഡ് ട്രാവലേര്‍സ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷന്‍ സംവിധാനംഅഥവാ ഇ ഗേറ്റ് സംവിധാനം നടപ്പാക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഈ സൗകര്യം കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ നിലവിലുണ്ടെങ്കിലും കോഴിക്കോടും തിരുവനന്തപുരത്തും ഇന്നലെ മുതലാണ് ഈ സൗകര്യം ലഭ്യമായി തുടങ്ങിയത്.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എമിഗ്രേഷന്റെ https://ftittp.mha.gov.in/fti/ എന്ന സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യുകയും
സൗകര്യമുള്ള ഏതെങ്കിലും എയര്‍പോര്‍ട്ടില്‍ ഫിംഗര്‍ പ്രിന്റും ഫേസ് രക്കഗ്നിഷനുമടക്കമുള്ള ബയോമെട്രിക്‌സ് പൂര്‍ത്തിയാക്കുകയും വേണം. നാട്ടിലെ രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്ക് വരുന്ന ഒടിപി ഒഥിന്‍ക്കേഷന്‍ നിര്‍ബന്ധമാണ്. സാധാരണ ഗതിയില്‍ ഒരു മാസത്തിനകം ഫോര്‍മാലിറ്റികള്‍ പൂര്‍ത്തിയാകും.
പാസ്‌പോര്‍ട്ട് കോപ്പിയും ഫോട്ടോയും സൈറ്റില്‍ അപ് ലോഡ് ചെയ്യണം. പാസ്‌പോര്‍ട്ടിന് ചുരുങ്ങിയത് 6 മാസത്തെയെങ്കിലും കാലാവധി വേണം. കൂടുതല്‍ വിവരങ്ങള്‍ക്ക്

https://ftittp.mha.gov.in/fti/ എന്ന സൈറ്റ് സന്ദര്‍ശിക്കാം.