Local News

നാളെ മുതല്‍ അല്‍ വക്ര റോഡില്‍ ഭാഗികമായ ഗതാഗത നിയന്ത്രണം

ദോഹ: നാളെ മുതല്‍ അല്‍ വക്ര റോഡില്‍ ഭാഗികമായ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാല്‍ അറിയിച്ചു.

റാസ് ബു ഫോണ്ടാസ് ഇന്റര്‍ചേഞ്ച് കഴിഞ്ഞ് ദോഹയില്‍ നിന്ന് അല്‍ വക്രയിലേക്കുള്ള ഭാഗത്ത് 300 മീറ്റര്‍ ദൂരത്തേക്ക് ഫാസ്റ്റ് ലെയ്ന്‍ അടച്ചിടും. 2025 സെപ്റ്റംബര്‍ 20 ശനിയാഴ്ച മുതല്‍ 40 ദിവസത്തേക്കാണ് നിയന്ത്രണം.
റാസ് ബു ഫോണ്ടാസ് ഇന്റര്‍ചേഞ്ചിനും അല്‍ വക്ര സ്ട്രീറ്റ് ഇന്റര്‍ചേഞ്ചിനും ഇടയിലുള്ള ശേഷിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് ഈ നടപടി.