Local News

ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ പ്രസിഡണ്ട് എ മുഹമ്മദലി നിര്യാതനായി

ദോഹ. മുന്‍ ഖത്തര്‍ പ്രവാസിയും ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ പ്രസിഡണ്ടുമായിരുന്ന എ മുഹമ്മദലി ആലത്തൂര്‍ നിര്യാതനായി

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡണ്ടായി സേവനമനുഷ്ടിച്ച അദ്ദേഹം നാട്ടില്‍ തിരിച്ചെത്തിയ ശേഷം ജമാഅത്തെ ഇസ്ലാമി കേരള ജനറല്‍ സെക്രട്ടറി, മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്ലാമി, എഐസിഎല്‍, മാധ്യമം തുടങ്ങിയവയുടെ ഉയര്‍ന്ന പദവികള്‍ വഹിച്ചിട്ടുണ്ട്.

ജനനം 1947 ജൂലായ് 15-ന് പാലക്കാട് ജില്ലയിലെ ആലത്തൂരില്‍. പിതാവ് അബ്ദുല്‍ ഖാദിര്‍, മാതാവ് എ.കെ റഹീമ. തിരൂർക്കാട് ഇലാഹിയ മദ്റസയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്ശേഷം 1965-1971-ൽ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിച്ച് എഫ്.ഡി, ബി.എസ്. എസ്.സി ബിരുദങ്ങൾ നേടി. 1971-1973-ൽ ഖത്തറിലെ അല്‍ മഅ്ഹദുദ്ദീനിയില്‍ ഉപരിപഠനം. 1973-1992 -ൽ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിൽ പരിഭാഷകൻ അഡ്മിനിസ്ട്രേഷർ & ഫിനാൻസ് ഡയറക്ടറുടെ സെക്രട്ടറി, വാറണ്ട് ഓഫീസർ, 1992-1998-ൽ ഗൾഫ് ഗ്രൂപ് ഓഫ് കമ്പനീസ് എക്സിക്യൂട്ടീവ് മാനേജർ എന്നീ തസ്തികകളിൽ ജോലിചെയ്തു.

ജമാഅത്തെ ഇസ്‌ലാമി കേരള മജിലിസ് ശൂറയിലും കേന്ദ്ര പ്രതിനിധി സഭയിലും അംഗമായിരുന്നു. മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി സെക്രട്ടറി (1998-2012), മാധ്യമം എഡിറ്റര്‍, പ്രിന്റർ, പബ്ളിഷർ (1999-2003), ബൈത്തുസ്സകാത്ത് കേരള സെക്രട്ടറി(2000-2012),ജമാഅത്തെ ഇസ്‌ലാമി കേരള ജനറൽ സെക്രട്ടറി (2003-2005), ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് (1983-1985), വൈസ് പ്രസിഡന്റ്, സെക്രട്ടറി, ഖത്തറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ കമ്മറ്റി പ്രസിഡന്റ്, ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ സുപ്രീം കൗൺസിൽ മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

എ.ഐ.സി.എല്‍, ആലത്തൂര്‍ ഇശാഅത്തുൽ ഇസ്‌ലാം ചാരിറ്റബ്ള്‍ സൊസൈറ്റി,ലത്തൂര്‍ ക്രസന്റ് മെഡിക്കല്‍ സെന്റര്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സല്‍വ ചാരിറ്റബ്ള്‍ ട്രസ്റ്റ്, ആലത്തൂര്‍ ക്രസന്റ് ചാരിറ്റബ്ള്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാൻ ആയിരുന്നു. കോഴിക്കോട് ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റ്, ശാന്തപുരം ഇസ്‌ലാമിക് മിഷന്‍ ട്രസ്റ്റ്, പെരുമ്പിലാവ് അന്‍സാരി ചാരിറ്റബ്ള്‍ ട്രസ്റ്റ്, പത്തിരിപ്പാല ബൈത്തുശ്ശാരിഖ അല്‍ ഖൈരി ട്രസ്റ്റ് എന്നിവയിൽ അംഗമായിരുന്നു. ആലത്തൂര്‍ ക്രസന്റ് കോളേജ് ഓഫ് നഴ്‌സിംഗ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറാ (സി.ഇ.ഓ) സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഹദീസ് പഠനം എന്ന കൃതി രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയിട്ടുണ്ട്. മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമിയുടെ ഇംഗ്ലീഷ്, അറബി, മലയാളം ടെക്സ്റ്റ് ബുക്കുകളുടെ എഡിറ്ററായിരുന്നു. . ഭാര്യ എ. ആഇശാബി,മക്കൾ: ഡോ. അൻവർ,എൻജിനീർ ഫൈസൽ, ഡോ. സുഹൈൽ, മുഫീദ്, സീമ, മുഹ്സിൻ.