Local News

ക്യൂ ടീം തിരുവോണം 2025 സംഘടിപ്പിച്ചു

ദോഹ. തിരൂര്‍ മേഖലയില്‍ നിന്നുള്ള ഖത്തര്‍ പ്രവാസികളുടെ കലാ സാഹിത്യ സാംസ്‌കാരിക കൂട്ടായ്മയായ ക്യൂ ടീം തിരുവോണം 2025 എന്ന പേരില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. സല്‍വാ റോഡിലെ അത്‌ലന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വെച്ച് നടന്ന പരിപാടിയില്‍ അംഗങ്ങളും കുടുംബങ്ങളുമായി ഇരുന്നൂറ്റമ്പതോളം പേര്‍ പങ്കെടുത്തു.
പ്രസിഡന്റ് നൗഫല്‍ എംപി ഓണാഘോഷം ഉല്‍ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഒട്ടേറെ ഓണക്കളികളും സൗഹൃദ മത്സരങ്ങളും അരങ്ങേറി . കൂടാതെ അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ചടങ്ങിന് മാറ്റു കൂട്ടി. വൈകീട്ട് ഖാഫ് ബാന്‍ഡ് ഖത്തര്‍ അവതരിപ്പിച്ച സംഗീത നിശയും ശ്രദ്ധേയമായി.

ട്രഷറര്‍ ഇസ്മായില്‍ വള്ളിയേങ്ങല്‍ , ഇസ്മായില്‍ കുറുമ്പടി, അഫ്‌സല്‍ , റാഹില, ഫസല്‍ കെപി തുടങ്ങിയവര്‍ വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. അമീന്‍ അന്നാര , സാലിക് അടിപ്പാട്ട്, വാഹീദ് , ഫസീല സാലിക്, സജിന്‍, ഷംനാദ് , സമീര്‍ അരീക്കാട്, ഉമര്‍ കുട്ടി, വിപിന്‍, മുനീബ , മുബഷിറ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി സാബിക് അബ്ദുള്ള സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഷുഹൈബ് കെപി നന്ദിയും പറഞ്ഞു