Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇന്ത്യന്‍ എംബസ്സി സ്‌പെഷ്യല്‍ കോണ്‍സുലര്‍ ക്യാമ്പ് ഒക്ടോബര്‍ 10 വെള്ളിയാഴ്ച അല്‍ഖോര്‍ ഇന്‍വിറ്റോ ഹോട്ടലില്‍

ദോഹ. ഇന്ത്യന്‍ എംബസ്സി സ്‌പെഷ്യല്‍ കോണ്‍സുലര്‍ ക്യാമ്പ് ഒക്ടോബര്‍ 10 വെള്ളിയാഴ്ച അല്‍ഖോര്‍ ഇന്‍വിറ്റോ ഹോട്ടലില്‍ നടക്കും.
അല്‍ഖോറിലും, സമീപ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ദോഹയില്‍ വന്ന് പാസ്പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍, പി.സി.സി (പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്), മറ്റ് എംബസ്സി സേവനങ്ങള്‍ ലഭ്യമാക്കുവാന്‍ കഴിയാത്തവര്‍ക്കുമായി, ഇന്ത്യന്‍ എംബസിയും ഐ.സി.ബി.എഫും ചേര്‍ന്നാണ് സ്‌പെഷ്യല്‍ കോണ്‍സുലര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ 9 മണി മുതല്‍ 11 മണി വരെയാണ് ക്യാമ്പെങ്കിലും ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് രാവിലെ 8 മണി മുതല്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഐ. സി.ബി. എഫ് ഇന്‍ഷുറന്‍സില്‍ ചേരുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
ക്യാഷ് പെയ്‌മെന്റ് മാത്രമേ ഉണ്ടാവുകയുള്ളൂ, കാര്‍ഡ് പെയ്‌മെന്റ് ഉണ്ടായിരിക്കുകയില്ല.
പുതുക്കിയ പാസ്‌പോര്‍ട്ടുകള്‍ 24/10/2025 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 10 മണി വരെ, ഇതേ സ്ഥലത്തുവച്ച് വിതരണം ചെയ്യുന്നതാണ്. ഒറിജിനല്‍ റസീപ്റ്റുമായി വരേണ്ടതാണ്.

Related Articles

Back to top button