IM Special

ലോകമാനസികാരോഗ്യ ദിന ബോധവല്‍ക്കരണം ഇന്ന്

ദോഹ. ലോകമാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്‌ളസ് നീരജ് ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പരിപാടി ഇന്ന് വൈകുന്നേരം 7.45 ന് ഐസിസി മുമ്പൈ ഹാളില്‍ നടക്കും. ദുരന്തങ്ങളിലും അടിയന്തിര സാഹചര്യങ്ങളിലും മാനസികാരോഗ്യ’ സേവനങ്ങള്‍ ലഭ്യമാക്കല്‍ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. കൗണ്‍സിലറായ ജോളി തോമസ്, ഫ്രണ്ട്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്‌മാന്‍ കിഴിശ്ശേരി എന്നിവര്‍ സംസാരിക്കും.