Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

യുണീഖിന് പുതിയ നേതൃത്വം

ദോഹ:- ഖത്തറിലെ ഇന്ത്യന്‍ നഴ്സുമാരുടെ കൂട്ടായ്മയായ യുണീഖ് 2025-2027 കാലയളവിലേക്കുള്ള നേതൃത്വത്തെ 2025 കലാക്ഷേത്ര ഹാളില്‍ നടന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ തിരഞ്ഞെടുത്തു.

പ്രസിഡന്റ് ആയി ഹമദ് ഡെന്റല്‍ സെന്ററില്‍ നിന്നുള്ള ബിന്ദു ലിന്‍സനെയും ജനറല്‍ സെക്രട്ടറിയായി ഖത്തര്‍ റെഡ് ക്രെസെന്റില്‍ നിന്നുള്ള നിസാര്‍ ചെറുവത്തിനെയും ട്രഷറര്‍ ആയി ഹമദ് ജനറല്‍ ഹോസ്പിറ്റലിലെ ഇര്‍ഫാന്‍ ഹബീബിനെയും, അഡൈ്വസറി ബോഡ് ചെയര്‍പേഴ്‌സണായി മുന്‍ യുണീഖ് ഗവര്‍ണിങ് ബോഡി മെമ്പര്‍ അല്‍ അഹ്ലി ഹോസ്പിറ്റലിലെ മിനി ബെന്നിയെയും തിരഞ്ഞെടുത്തു.

വര്‍ക്കിംഗ് പ്രസിഡന്റായി ഹമദ് ആംബുലന്‍സ് ഡിപ്പാര്‍ട്‌മെന്റിലെ ബിജോ ബേബി, വര്‍ക്കിംഗ് സെക്രട്ടറിയായി ഹമദ് ആംബുലന്‍സ് ഡിപ്പാര്‍ട്‌മെന്റിലെ ഇര്‍ഷാദ് അലി,
ജോയിന്റ് ട്രഷററായി പി.എച്ച്.സി.സി യിലെ എലിസബത്ത് മാത്യു അടക്കം
21 അംഗ പുതിയ ഭരണ സമിതിയിയെയും യോഗം തിരഞ്ഞെടുത്തു.

മറ്റ് അഡൈ്വസറി ബോഡ് അംഗങ്ങള്‍, എക്‌സിക്യൂട്ടീവ്‌സ്, വിവിധ വിങ് ലീഡുകള്‍, ഫെസിലിറ്റി ലീഡുകള്‍, എന്നിവരെ പുതിയ മാനേജിങ് കമ്മിറ്റി തിരഞ്ഞടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഖത്തറിലെ ആരോഗ്യ മേഖലയിലും,സാമൂഹിക, സാംസ്‌കാരിക,ജീവകാരുണ്യ മേഖലയിലും ഇന്ത്യന്‍ പ്രവാസികളുടെ ഉന്നമനത്തിനായി യുണീഖ് നടപ്പിലാക്കി വരുന്ന പദ്ധതികള്‍ വിപുലീകരിക്കുമെന്നും ഖത്തറിലെ ഇന്ത്യന്‍ നഴ്‌സുമാരുടെയും, കുടുംബാംഗങ്ങളുടെയും കഴിവുകള്‍ പരിപോഷിപ്പിക്കാനും പുതിയ അവസരങ്ങള്‍ ഒരുക്കാനും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും യൂണീഖ് എന്നും മുന്നില്‍ ഉണ്ടാകുമെന്ന് പുതിയ നേതൃത്വം അറിയിച്ചു.

Related Articles

Back to top button