Local News

കേരള കോണ്‍ഫറന്‍സ് നവംബര്‍ 28 വെള്ളിയാഴ്ച ബിന്‍ സൈദ് ഓഡിറ്റോറിയത്തില്‍

ദോഹ: ഖത്തര്‍ മതകാര്യ വകുപ്പിന് കീഴില്‍ ശൈഖ് അബ്ദുല്ലാഹ് ബിന്‍ സൈദ് ആലു മഹ്‌മൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന കേരള കോണ്‍ഫറന്‍സ് നവംബര്‍ 28 വെള്ളിയാഴ്ച വൈകിട്ട് 6:15 മുതല്‍ ദോഹ ബിന്‍ സൈദ് ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കും.

പ്രവാസ ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ നിന്നും അല്‍പ സമയം മാറിനിന്ന് സ്വന്തത്തെക്കുറിച്ചും ജീവിത ലക്ഷ്യത്തെ കുറിച്ചും ചിന്തിക്കാനുള്ള അവസരം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം. വ്യക്തിജീവിതവും കുടുംബ-സാമൂഹിക ജീവിതവും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോവാന്‍ നാം പുലര്‍ത്തേണ്ട ജീവിത മൂല്യങ്ങളെ സംബന്ധിച്ചും, പ്രവാസികള്‍ നേരിടുന്ന പുതിയകാലത്തിന്റെ വെല്ലുവിളികളെയും അവക്കുള്ള പരിഹാരങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും. പ്രമുഖ പ്രഭാഷകന്‍ താജുദ്ദീന്‍ സ്വലാഹി പരിപാടിയില്‍ ‘ഇസ്ലാമാണ് പരിഹാരം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.