Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഐ.സി.ബി.എഫ് 11-ാമത് ഹാജിക്ക മെമ്മോറിയല്‍ ഉപന്യാസ രചനാ മത്സരത്തിന്റെ സമ്മാനവിതരണ ചടങ്ങ് സംഘടിപ്പിച്ചു

ദോഹ. ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവെലന്റ് ഫോറം സംഘടിപ്പിച്ച 11-ാമത് ഹാജിക്ക മെമ്മോറിയല്‍ ഉപന്യാസ രചനാ മത്സരത്തിന്റെ സമ്മാന വിതരണ ചടങ്ങ് ഐ.സി.ബി.എഫ് കാഞ്ചാനി ഹാളില്‍ സംഘടിപ്പിച്ചു.

2015 മുതല്‍ സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളെ ആസ്പദമാക്കി ഐ.സി.ബി.എഫ് വര്‍ഷംതോറും നടത്തിവരുന്ന ഈ മത്സരം, ഈ വര്‍ഷവും വലിയ ആവേശത്തോടെയാണ് നടന്നത്. 13 ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള 245 വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. നവംബര്‍ 21-ന് ഭവന്‍സ് പബ്ലിക് സ്‌കൂളില്‍ വെച്ചാണ് മത്സരം സംഘടിപ്പിച്ചത്. മാനേജിംഗ് കമ്മിറ്റി അംഗം ഇര്‍ഫാന്‍ അന്‍സാരി നടത്തിയ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി മത്സരത്തെക്കുറിച്ചുള്ള വിശദീകരണം നടത്തി.

ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷ പ്രസംഗം നടത്തി. സേവനത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും മൂല്യങ്ങള്‍ യുവമനസ്സുകളില്‍ വളര്‍ത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം തന്റെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.

ഇന്ത്യന്‍ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി & ഐസിബിഎഫ് കോ-ഓര്‍ഡിനേറ്റിങ് ഓഫീസറായ ഐശ് സിങാള്‍ ചടങ്ങിന്റെ മുഖ്യാതിഥിയായി പങ്കെടുത്തു. ഭവന്‍സ് പബ്ലിക് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ധര്‍മ്മരാജ് കുമാര്‍ വിശിഷ്ട അതിഥിനായി സന്നിഹിതനായിരുന്നു.
മത്സരത്തിന്റെ മൂല്യനിര്‍ണയം നടത്തിയ പദ്മജ ഒറുഗണ്ടി, ജയശ്രീ ശ്രീധര്‍ എന്നിവര്‍ ഉപന്യാസങ്ങളുടെ നിലവാരം, വിഷയത്തിന്റെ പ്രസക്തി, ഹാജിക്കയുടെ ഉന്നത ആശയങ്ങളും പൈതൃകവും പ്രചരിപ്പിക്കുന്നതിലുള്ള ഐസിബിഎഫിന്റെ തുടര്‍ച്ചയായ ശ്രമങ്ങള്‍ എന്നിവയെ പ്രശംസിച്ച് അഭിപ്രായങ്ങള്‍ പങ്കുവച്ചു.

Related Articles

Back to top button