Local News

മെസൈദ് റോഡില്‍ നിന്ന് റൗദത്ത് അല്‍ ഖൈല്‍ സ്ട്രീറ്റിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം

ദോഹ: 2026 ജനുവരി 2 വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെ 8 മെസൈദ് റോഡില്‍ നിന്ന് റൗദത്ത് അല്‍ ഖൈല്‍ സ്ട്രീറ്റിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് മെസൈമീര്‍ ഇന്റര്‍ചേഞ്ച് ടണല്‍ അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി അഷ്ഗാല്‍ പ്രഖ്യാപിച്ചു.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച്, അവശ്യ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാണിത്.