അനു മലീഖക്ക് പ്രവാസി ഭാരതി പുരസ്‌കാരം

തിരുവനന്തപുരം : അനു മലീഖക്ക് പ്രവാസി ഭാരതി പുരസ്‌കാരം. പ്രശസ്ത ബ്രൈഡല്‍ മേക്കപ്പ് ആര്‍ടിസ്റ്റ് അനു മലീഖക്ക് മികച്ച സാമൂഹിക സേവനവും, സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനവും, ജീവ കാരുണ്യ പ്രവര്‍ത്തനവും നടത്തി വരുന്നതിന്റെ ഭാഗമായിട്ടാണ് പുരസ്‌കാരം നല്‍കിയത്. സ്വദേശത്തും വിദേശത്തും ജീവകാരുണ്യ മേഖലയില്‍ ഒട്ടനവധി സഹായം നല്‍കിയതാണ് അവാര്‍ഡിനര്‍ഹമാക്കിയത്.
തിരുവനന്തപുരം അപ്പോളോ ഡിമോറ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പ്രവാസി ഭാരതീയദിന സമാപന സമ്മേളനത്തില്‍ ലോകരാജ്യങ്ങളിലുള്ള മലയാളി സമാജങ്ങളുടെ പ്രതിനിധികളും, മറ്റു രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരുടെയും സാനിദ്ധ്യത്തില്‍ മുന്‍ പ്രവാസി കാര്യ മന്ത്രി എം.എം ഹസനും അഡ്വക്കേറ്റ് വി. ജോയ് എം.എല്‍.എ യും ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്.
