Local News
ഇന്തോ ഖത്തര്‍ ബിസിനസ് സഹകരണത്തിന് പുതിയ ദിശ തുറന്ന് ‘ഐബിപിസി ഖത്തര്‍ ആനുവല്‍ കണക്ട് -2026’

ദോഹ: ഇന്തോ ഖത്തര്‍ വ്യാപാര, പ്രൊഫഷണല്‍ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍സ് കൗണ്‍സില്‍ ഖത്തര്‍ സംഘടിപ്പിച്ച ഐബിപിസി ആന്വല്‍ കണക്ട് 2026 ശ്രദ്ധേയമായി.
ഖത്തറിലെ പ്രമുഖരായ ഇന്ത്യന്‍, ഖത്തര്‍ ബിസിനസ് സാരഥികളെയും നയരൂപകരെയും സംരംഭകരെയും പ്രൊഫഷണലുകളെയും ഒരുമിപ്പിച്ച പരിപാടി ഉയര്‍ന്നതല ചര്‍ച്ചകള്‍ക്കും തന്ത്രപരമായ നെറ്റ്വര്‍ക്കിംഗിനും വേദിയായി.
”Unlock Potential and Accelerate Growth – Opportunities and Challenges’ എന്ന പ്രമേയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്.
