Local News

ഖത്തറിലെ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളെ സഹായിക്കുവാന്‍ അല്‍ അഖ്‌റബൂന്‍ സെന്റര്‍ ഓഫ് ഖത്തര്‍ ചാരിറ്റി

ദോഹ.ഖത്തറിലെ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളെ സഹായിക്കുവാന്‍ അല്‍ അഖ്‌റബൂന്‍ സെന്റര്‍ ഓഫ് ഖത്തര്‍ ചാരിറ്റി രംഗത്ത്. ഖത്തര്‍ ചാരിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനത്തെത്തുടര്‍ന്നാണ് താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനും സാമൂഹിക സഹായ, ക്ഷേമ സേവനങ്ങള്‍ ഖത്തര്‍ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നതിനുമായി അല്‍ അഖ്റബൂണ്‍ സെന്റര്‍ ഓഫ് ഖത്തര്‍ ചാരിറ്റി റമദാന്‍ കാമ്പയിന്‍ ആരംഭിച്ചത്.