Local News
കേരള വനിതാ ഇനിഷ്യേറ്റീവ് ഖത്തര്‍ ഉല്‍സവമായി ഐസിസി ബുധനാഴ്ച ഫിയസ്റ്റ

ദോഹ. 2026 ഫെബ്രുവരി 11 ബുധനാഴ്ച ഐസിസി അശോക ഹാളില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ‘ബുധനാഴ്ച ഫിയസ്റ്റ’ കേരള വനിതാ ഇനിഷ്യേറ്റീവ് ഖത്തര്‍ ഉല്‍സവമായി മാറി. കേരള വനിതാ ഇനിഷ്യേറ്റീവ് ഖത്തര്‍ അംഗങ്ങള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉല്‍സവത്തിന് നിറം പകര്‍ന്നു.
ഇന്ത്യന്‍ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി ഐഷ് സിംഗാള്‍ ആയിരുന്നു പരിപാടിയിലെ മുഖ്യാതിഥി. ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠന് അധ്യക്ഷ പ്രസംഗം നടത്തി.

