Breaking News
റമദാനിന്റെ ആദ്യ ദിനം തന്നെ അറുനൂറിലധികം പേര്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി സിഗ്നേച്ചര്‍ ബൈ മര്‍സ

ദോഹ. ഖത്തറില്‍ റമദാനിന്റെ ആദ്യ ദിനം തന്നെ അറുനൂറിലധികം പേര്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി സിഗ്നേച്ചര്‍ ബൈ മര്‍സ . സാമൂഹ്യ സാംസ്‌കാരിക വ്യാവസായിക മേഖലകളിലെ പ്രമുഖരും സുഹൃത്തുക്കളുമടക്കം അറുനൂറിലധികം പേര്‍ പങ്കെടുത്ത ഇഫ്താര്‍ വിഭവങ്ങളുടെ സമൃദ്ധിയിലും ആതിഥ്യമികവിലും സവിശേഷമായി.
ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജാഫര്‍ കേേണ്ടാത്തും മാനേജ്‌മെന്റ് അംഗങ്ങളും ചേര്‍ന്ന് അതിഥികളെ സ്വീകരിക്കുകയും ഹൃദ്യമായ വിരുന്നൊരുക്കുകയും ചെയ്തത് പങ്കെടുത്ത ഓരോരുത്തര്‍ക്കും അവിസ്മരണീയമായി




