Local News

വാണിമേല്‍ പ്രവാസി ഫോറം ഇഫ്താര്‍ സംഗമം നാളെ


ദോഹ : ഖത്തര്‍ വാണിമേല്‍ പ്രവാസി ഫോറം സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമം നാളെ ( വെള്ളി )നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയ ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയം റിക്രിയേഷന്‍ ഹാളില്‍ വെച്ച് നടക്കുന്ന ഇഫ്താര്‍ സംഗമം വൈകുന്നേരം 4:00 മണിക്ക് ആരംഭിക്കും. JACHI & MUCHI OPTICALSന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധനയും ഫോക്കസ് മെഡിക്കല്‍ സെന്ററിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും, നോര്‍ക്ക സേവനങ്ങള്‍, വാജിദ് വാഫി ചെമ്പ്രശ്ശേരിയുടെ റമദാന്‍ സന്ദേശം തുടങ്ങിയവയും ഇഫ്താര്‍ സംഗമത്തോട് അനുബന്ധിച്ച് ഉണ്ടായിരിക്കുമെന്നും ഖത്തറിലെ മുഴുവന്‍ വാണിമേല്‍ക്കാരും പരിപാടിയില്‍ പങ്കെടുക്കണമെന്നും ഭാരവാഹികള്‍ പത്രകുറിപ്പില്‍ അറിയിച്ചു.