Local News
വിജയമന്ത്രങ്ങള്‍ പതിനൊന്നാം ഭാഗം പ്രകാശനം നാളെ

ദോഹ. ഡോ.അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങള്‍ പതിനൊന്നാം ഭാഗത്തിന്റെ പ്രകാശനം നാളെ റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടക്കും. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്ളിക്കേഷന്‍സാണ് പ്രസാധകര്‍. ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറ്റി ഒന്നാമത് പുസ്തകമാണിത്.
പുസ്തകത്തിന്റെ കോപ്പികള്‍ക്ക് ഖത്തറിലുള്ളവര്‍ 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.
