Local News

അബ്ദുല്‍ റഊഫ് കൊണ്ടോട്ടിക്ക് ജി.ആര്‍.സി.സിയുടെ ആദരം

ദോഹ: ഖത്തറിലെ പ്രവാസി സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവും സാമ്പത്തിക വിദഗ്ധനുമായ സി.എ. അബ്ദുല്‍ റൗഫ് കൊണ്ടോട്ടിക്ക് ഗ്ലോബല്‍ റിഥം കള്‍ച്ചറല്‍ ക്ലബ് പൊന്നാട നല്‍കി ആദരിച്ചു

ലോക കേരള സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ നേതൃത്വമികവിനും പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമായാണ് ആദരം. ജി.ആര്‍.സി.സി യുടെ വേദിയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ എഴുത്തുകാരനും കവിയുമായ രണ്‍ജിത്ത് ചെമ്മാട് ആണ് ജി.ആര്‍.സി.സി.യ്ക്ക് വേണ്ടി പൊന്നാട അണിയിച്ച് ആദരിച്ചത്
പ്രവാസ ലോകത്ത് അദ്ദേഹം നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളും നിയമ സഹായങ്ങളും മറ്റുള്ളവര്‍ക്ക് മാതൃകയാണെന്ന് ചടങ്ങില്‍ അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ വിശിഷ്ട അതിഥികളായി പങ്കെടുത്ത പ്രമുഖര്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു. സിനിമ താരം ഹരി പ്രസാദ് വര്‍മ്മ ജി.ആര്‍.സി.സി. പ്രസിഡന്റ് രോഷ്‌നി കൃഷ്ണന്‍, ഉപദേശക സമിതി അംഗങ്ങളായ ഡോ. അമാനുല്ല വടക്കാങ്ങര, സുബൈര്‍ പാണ്ഡവത്ത് എന്നിവരും വിനേഷ് ഹെഗ്ഡെ, ഷെഫിന്‍ ഷംസുദ്ദീന്‍ , സുബീര്‍, റിനിഷ, വേദിക, ജസ്‌ന, പ്രണവ്, ജിഷ സാഗര്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു.