Breaking News
കത്താറ മഹാസീല്‍ ഫെസ്റ്റിവല്‍ തുടങ്ങി

ദോഹ. കത്താറ മഹാസീല്‍ ഫെസ്റ്റിവല്‍ തുടങ്ങി . മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കാര്‍ഷിക വികസന വകുപ്പുമായി സഹകരിച്ച് കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷനാണ് മഹാസീല്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഫരീജ് കത്താറയില്‍ നടക്കുന്ന ഈ ഫെസ്റ്റിവല്‍ സന്ദര്‍ശകര്‍ക്ക് മിതമായ നിരക്കില്‍ പ്രാദേശിക വിഭവങ്ങള്‍ വാങ്ങാനനസരം നല്‍കും. ദേശീയ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരവും കുടുംബ വിനോദ അന്തരീക്ഷവും സംയോജിപ്പിക്കുന്ന ഷോപ്പിംഗ് അനുഭവം എന്ന നിലക്കും ഫെസ്റ്റിവല്‍ ശ്രദ്ധേയമാണ്.

