Breaking News

ഖത്തറില്‍ ശ്വാസ തടസ്സത്തെ തുടര്‍ന്ന് മലയാളി നിര്യാതനായി

ദോഹ. ഖത്തറില്‍ ശ്വാസ തടസ്സത്തെ തുടര്‍ന്ന് മലയാളി നിര്യാതനായി. പാലക്കാട് മഞ്ഞളൂര്‍ സ്വദേശി ചങ്കം വീട്ടില്‍ മുരളീധരനാണ് മരിച്ചത്. 56 വയസ്സായിരുന്നു.
ഖത്തറിലെ കര്‍വ കമ്പനി ജീവനക്കാരനായിരുന്ന അദ്ദേഹം വിവിധ കലാ സാംസ്‌കാരിക വേദികളിലെ സജീവ സാന്നിധ്യമായിരുന്നു. നിരവധി ഭക്തി ഗാന ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

പാലക്കാടന്‍ നാട്ടരങ്ങു ജനറല്‍ സെക്രട്ടറിയായിരുന്നു