Breaking News

ഡിജിറ്റല്‍ പരിവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനായി 36 പുതിയ ഇ-സേവനങ്ങള്‍ ആരംഭിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം

ദോഹ: ഡിജിറ്റല്‍ പരിവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനായി 36 പുതിയ ഇ-സേവനങ്ങള്‍ ആരംഭിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം. മന്ത്രാലയത്തിന്റെ സ്ട്രാറ്റജി (2024- 2030) അനുസരിച്ച്, ഡിജിറ്റല്‍ പരിവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനും സേവന കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് , ഔദ്യോഗിക വെബ്സൈറ്റ് വഴി 36 പുതിയ ഇലക്ട്രോണിക് സേവനങ്ങള്‍ ആരംഭിച്ചത്.

പുതിയതായി അവതരിപ്പിച്ച സേവനങ്ങളില്‍ സമ്മാന നറുക്കെടുപ്പ് ലൈസന്‍സിംഗും ഉള്‍പ്പെടുന്നു. സ്‌പെഷ്യല്‍ ഓഫറുകള്‍ക്കുള്ള ലൈസന്‍സിംഗ്, ഫെസ്റ്റിവല്‍, ഇനിഷ്യേറ്റീവ് ലൈസന്‍സിംഗ് സേവനങ്ങള്‍, പ്രൊമോഷണല്‍ ഓഫര്‍ ലൈസന്‍സിംഗ്, അനുബന്ധ ലൈസന്‍സുകളുടെ വിതരണം, പുതുക്കല്‍, ഭേദഗതി, റദ്ദാക്കല്‍ എന്നിവ ഉള്‍പ്പെടുന്ന അന്തിമ ക്ലിയറന്‍സ് വില്‍പ്പന ലൈസന്‍സിംഗ് സേവനങ്ങള്‍ എന്നിവയും സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.

ബ്രോക്കറേജ് പ്രവര്‍ത്തന ലൈസന്‍സ് , ഭേദഗതി, പുതുക്കല്‍, റദ്ദാക്കല്‍ എന്നിവ ഉള്‍പ്പെടുന്ന ബ്രോക്കറേജ് സേവനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പകരമുള്ള ബ്രോക്കര്‍ കാര്‍ഡ് നല്‍കല്‍, ഭേദഗതി, റദ്ദാക്കല്‍, ഇഷ്യൂ ചെയ്യല്‍ (നഷ്ടപ്പെട്ടതോ കേടായതോ) എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.