Breaking News

റമദാന്‍ നിലാവ് 2026, ആദ്യ ആഴ്ചയിലെ വിജയികളെ പ്രഖ്യാപിച്ചു

ദോഹ. പരിശുദ്ധ റമദാനില്‍ ഇന്റര്‍നാഷണല്‍ മലയാളി സംഘടിപ്പിക്കുന്ന റമദാന്‍ നിലാവ് 2026 പ്രശ്‌നോത്തരിയിലെ ആദ്യ ആഴ്ചയിലെ വിജയികളെ പ്രഖ്യാപിച്ചു.

സിദ്ദീഖ് കരിയാട് പി കെ , സുഹ്രത് അബ്ദുല്ല എന്നിവരാണ് ബ്രാഡ്മ ഗ്രൂപ്പ് നല്‍കുന്ന ഗിഫ്റ്റ് ഹാമ്പര്‍ സ്വന്തമാക്കിയത്.

സജ്ന ജാസ്മിന്‍ , താഹിറ തെക്കുംപുറത്ത് എന്നിവര്‍ കോഴിക്കോടെന്‍സ് നല്‍കുന്ന സമ്മാനത്തിന് അര്‍ഹരായി.

സിറാജ് പി കെ വണ്ടൂര്‍ , വിലങ്ങില്‍ മിന്നു എന്നിവര്‍ക്കാണ് ക്‌ളിക്കോണിന്റെ സമ്മാനം.

മുഹമ്മദ് മുക്കണ്ണന്‍ റോക്ക പവര്‍ ജിമ്മിന്റെ സമ്മാനം നേടി.

വിജയുകള്‍ ഇന്ന് രാത്രി 10 മണിക്ക് മുമ്പായി ഇന്റര്‍നാഷണല്‍ മലയാളി പേജില്‍ അവരുടെ വാട്‌സ് ആപ്പ് നമ്പര്‍, കോണ്‍ടാക്ട് നമ്പര്‍ എന്നിവ അപ്‌ഡേറ്റ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.