Breaking News
ഖത്തറില്‍ നിലവില്‍ സുരക്ഷാ പ്രശ്നങ്ങളില്ല; കിംവദന്തികള്‍ ഒഴിവാക്കണം: ആഭ്യന്തര മന്ത്രാലയം

ദോഹ: ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, ഖത്തറിലെ സ്ഥിതി സുസ്ഥിരവും സുരക്ഷിതവുമായി തുടരുന്നുവെന്നും ആഭ്യന്തര സുരക്ഷാ തലത്തില്‍ ആശങ്കയുടെ സൂചനകളൊന്നുമില്ലെന്നും ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും തടസ്സമില്ലാത്ത സേവനങ്ങള്‍ നിലനിര്‍ത്തുന്നതിനുമായി,സുരക്ഷാ അധികാരികള്‍ 24 മണിക്കൂറും സംഭവവികാസങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി



