Breaking News

ഖത്തറില്‍ മലയാളി നിര്യാതനായി

ദോഹ. ഖത്തറില്‍ മലയാളി നിര്യാതനായി. ദീര്‍ഘകാലമായി ട്രാവല്‍ ആന്റ് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന സിദ്ധീഖ് ശംസുദ്ദീന്‍ ( 66 ) ആണ് മരിച്ചത്. തൃശൂര്‍ ജില്ലയില്‍ പെരുമ്പിലാവ് സ്വദേശിയാണ്.


ദീര്‍ഘകാല ഖത്തര്‍ പ്രവാസിയും പ്രവാസി വെല്‍ഫെയര്‍ ഗുരുവായൂര്‍ മണ്ഡലം മുന്‍ വൈസ് പ്രസിഡണ്ടും മുന്‍ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ അംഗവുമായിരുന്നു.
അര്‍ബുദ രോഗബാധിതനായി ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെ ഹമദ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

നജ്മയാണ് ഭാര്യ. ഫഹീം, ഹസീം, അഫ്രീന്‍, മുഹമ്മദ് നുറാസ് എന്നിവരാണ് മക്കള്‍. ഖൈറുന്നീസ കരീം, ഷഹീര്‍ ഷാ എന്നിവര്‍ മരുമക്കളും മിഖായീല്‍ ഫഹീം, ഇവ ഷഹീര്‍ എന്നിവര്‍ ചെറുമക്കളുമാണ്