Local News

ഫിത്വര്‍ സകാത്ത് ഇപ്പോള്‍ കൊടുക്കാം

ദോഹ. നോമ്പ് അവസാനിക്കുന്നതോടെ വ്യക്തികള്‍ക്ക് നിര്‍ബന്ധമാകുന്ന ഫിത്വര്‍ സകാത്ത് ഇപ്പോള്‍ കൊടുക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒരാള്‍ക്ക് 15 റിയാല്‍ തോതിലാണ് ഫിത്വര്‍ സകാത്ത് നല്‍കേണ്ടത്. ഓണ്‍ലൈനായും നേരിട്ടും ഫിത്വര്‍ സകാത്ത് നല്‍കാന്‍ സംവിധാനമുണ്ട്.
പെരുന്നാള്‍ നമസ്‌കാരത്തിന് പുറപ്പെടുന്നതിന് മുമ്പായി ഫിത്വര്‍ സകാത്ത് നല്‍കണമെന്നാണ് നിയമം.