ജി.ആര്‍.സി.സി.യുടെ ഇഫ്താര്‍ കിറ്റുകള്‍ അബു നഖ്‌ല ഫാം പ്രദേശത്ത് വിതരണം ചെയ്തു

ദോഹ : ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ റിഥം കള്‍ച്ചറല്‍ ക്ലബ് (ഏഞഇഇ) സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അബു നഖ്‌ല ഫാം പ്രദേശത്ത് ജോലി ചെയ്യുന്ന യഥാര്‍ത്ഥ കര്‍ഷക തൊഴിലാളികള്‍ക്ക് ഇഫ്താര്‍ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. സാധാരണയായി ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഫാം തൊഴിലാളികളെയാണ് ഈ പ്രവര്‍ത്തനത്തിലൂടെ കണ്ടെത്തി സഹായിക്കാന്‍ ജി.ആര്‍.സി.സി. ശ്രമിച്ചത്.
ജി.ആര്‍.സി.സി പ്രസിഡന്റ് രോഷ്നി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തത്.
പരിമിതമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന കഠിനാധ്വാനികളായ കാര്‍ഷിക മേഖലയിലെ തൊഴിലാളികള്‍ക്ക് സഹായകരമാകുന്ന രീതിയിലാണ് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തത്. ഫാം മേഖലയില്‍ നേരിട്ട് എത്തി തൊഴിലാളികളെ കണ്ടുമുട്ടുകയും, അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി ഭക്ഷണ കിറ്റുകള്‍ കൈമാറുകയും ചെയ്തു. യഥാര്‍ത്ഥമായി സഹായം ആവശ്യമുള്ളവരെ കണ്ടെത്തി അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുക എന്നതാണ് ജി.ആര്‍.സി.സി.യുടെ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പ്രധാന ലക്ഷ്യം.
ഫാം സന്ദര്‍ശനം സേവനപരമായ ഒരു അനുഭവം മാത്രമല്ല, അതോടൊപ്പം തന്നെ എല്ലാവര്‍ക്കും മറക്കാനാവാത്ത അനുഭവമായി മാറി. പച്ചപ്പാര്‍ന്ന കൃഷിസ്ഥലങ്ങള്‍, ഗ്രാമീണ സ്വഭാവമുള്ള പ്രകൃതി അന്തരീക്ഷം, കഠിനാധ്വാനത്തോടെ ജോലി ചെയ്യുന്ന യഥാര്‍ത്ഥ കര്‍ഷകരെ നേരില്‍ കാണാനുള്ള അവസരം എന്നിവയൊക്കെ ഈ യാത്രയെ കൂടുതല്‍ അര്‍ത്ഥവത്താക്കി.
സമൂഹത്തിലെ ഓരവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ കണ്ടെത്തി സഹായിക്കുക എന്ന ലക്ഷ്യത്തോടെ ജി.ആര്‍.സി.സി. തുടര്‍ച്ചയായി വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഇഫ്താര്‍ കിറ്റ് വിതരണം അതിന്റെ ഭാഗമായാണ് സംഘടിപ്പിച്ചത്.
ഈ പ്രവര്‍ത്തനം വിജയകരമായി സംഘടിപ്പിക്കാന്‍ സഹകരിച്ച എല്ലാ അംഗങ്ങള്‍ക്കും സംഘാടകര്‍ക്കും ജി.ആര്‍.സി.സി. നന്ദി പറഞ്ഞു. സമൂഹത്തിന് ഉപകാരപ്രദമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭാവിയിലും തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഷെഫിന്‍ ഷംസുദ്ദീന്‍, സുബൈര്‍ പാണ്ഡവത്ത്, ആബിദ് കൂടത്തായി, ഐഷ സൈബുള്‍, അജിത ശ്രീവത്സന്‍ . വിനേഷ് ഹെഗ്ഡെ, സുബീര്‍, ശ്രീ പ്രണവ്, രഞ്ജിത്ത് ചെമ്മാട് എന്നിവര്‍ പരിപാടിയുടെ ഭാഗമായി
