Breaking News

ഖത്തറില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ചില പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

ദോഹ. ഖത്തറില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ചില പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഭീഷണി ശമിക്കുന്നത് വരെ പൊതുജന സുരക്ഷയുടെ താല്‍പ്പര്യാര്‍ത്ഥം, താല്‍ക്കാലിക മുന്‍കരുതല്‍ നടപടിയായാണിത്.

എല്ലാവരും വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു