Local News

ഖത്തറില്‍ പച്ചക്കറികളുടെ സ്വയംപര്യാപ്തത നിരക്ക് 100 ശതമാനവും കോഴിയിറച്ചിയുടെ സ്വയംപര്യാപ്തത 99 ശതമാനവും

ദോഹ. ഖത്തറില്‍ പച്ചക്കറികളുടെ സ്വയംപര്യാപ്തത നിരക്ക് 100 ശതമാനവും കോഴിയിറച്ചിയുടെ സ്വയംപര്യാപ്തത 99 ശതമാനവും എത്തിയതായി മുനിസിപ്പാലിറ്റി മന്ത്രിയും ഭക്ഷ്യസുരക്ഷാ നയങ്ങളുടെ നടത്തിപ്പ് മോണിറ്ററിംഗ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അത്തിയ സ്ഥിരീകരിച്ചു. വിവിധ ഉല്‍പാദന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത.്