Local News

ഖത്തറിന്റെ ഭക്ഷ്യസുരക്ഷയോടുള്ള പ്രതിബദ്ധതക്ക് പിന്തുണ പ്രഖ്യാപിച്ച് ബലദ് ന

ദോഹ. ഖത്തറിലെ പ്രമുഖ പാല്‍, ജ്യൂസ് കമ്പനിയായ ബലദ് ന ക്യുപിഎസ്സി ഖത്തറിന്റെ ഭക്ഷ്യസുരക്ഷയോടുള്ള പ്രതിബദ്ധതക്ക് പിന്തുണ പ്രഖ്യാപിച്ചു. മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ ഹമദ് അല്‍ അതിയ്യയുടെ ഫാക്ടറി സന്ദര്‍ശനം അഭിമാനകരമാണെന്നും ഖത്തറിന്റെ ഭക്ഷ്യ സുരക്ഷ പദ്ധതിയോടൊപ്പം നില്‍ക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
ഗ്രൂപ്പ് ചെയര്‍മാന്‍ മൗതാസ് അല്‍ ഖയ്യാത്ത്, വൈസ് ചെയര്‍മാന്‍ അലി ഹിലാല്‍ അല്‍ കുവാരി, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പോള്‍ കെന്നി, ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സൈഫുള്ള ഖാന്‍ എന്നിവരുള്‍പ്പെടെ ബലദ്നയുടെ മുതിര്‍ന്ന നേതൃ സംഘമാണ് സന്ദര്‍ശനത്തിന് ആതിഥേയത്വം വഹിച്ചത്.