Local News

ഖത്തറില്‍ പ്രയാസപ്പെടുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായവുമായി ഇന്ത്യന്‍ എംബസിയും കമ്മ്യൂണിറ്റി സംഘടനകളും

ദോഹ. നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍,പ്രയാസപ്പെടുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായവുമായി ഇന്ത്യന്‍ എംബസിയും കമ്മ്യൂണിറ്റി സംഘടനകളും രംഗത്ത്. അവശ്യ വസ്തുക്കളും ഭക്ഷ്യ വിഭവങ്ങളും നല്‍കുന്ന ഈ ശ്രമത്തില്‍ സഹായിച്ച എല്ലാ കമ്മ്യൂണിറ്റി വളണ്ടിയര്‍മാരോടും നന്ദി പറയുന്നതായി ഇന്ത്യന്‍ എംബസി വ്യക്തമാക്കി.