Breaking News

മാറിവരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സുകള്‍ സര്‍വ്വീസുകള്‍ ഊര്‍ജ്ജിതമാക്കുന്നത് പരിഗണിക്കണം; ഗപാഖ്

ദോഹ. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തില്‍ വിദേശ എയര്‍ ലൈനുകള്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് കണക്കിലെടുത്ത് ഇന്ത്യന്‍ വിമാന കമ്പനികളും സര്‍വീസുകള്‍ നടത്തുന്നതിനായി നിലവില്‍ വെച്ചിട്ടുള്ള വ്യവസ്ഥകള്‍ പുന:പരിശോധിക്കണമെന്നും ഖത്തര്‍ അടക്കമുള്ള ജി സി സി രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് നടത്താന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു ഗള്‍ഫ് കാലിക്കറ്റ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഖത്തര്‍ (ഗപാഖ്) കേന്ദ്ര വ്യാമയാന മന്ത്രാലയം, കേരള മുഖ്യമന്ത്രി, കേരളത്തില്‍ നിന്നുള്ള എംപിമാര്‍ എന്നിവര്‍ക്ക് കത്തയച്ചു.

ചര്‍ച്ചയില്‍ പ്രസിഡണ്ട് കെ കെ ഉസ്മാന്‍ ജനറല്‍ സെക്രട്ടറി ഫരീദ് തിക്കോടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, അന്‍വര്‍ സാദത്ത് ടി എം സി , ഹബീബ് റഹ്‌മാന്‍ കിഴിശ്ശേരി, അമീന്‍ കൊടിയത്തൂര്‍, മശ്ഹൂദ് തിരുത്തിയാട്, കോയ കൊണ്ടോട്ടി, സുബൈര്‍ ചെറുമോത്ത്,ശാഫി മൂഴിക്കല്‍, എ ആര്‍ അബ്ദുല്‍ റഹ്‌മാന്‍, കരിം ഹാജി മേമുണ്ട തുടങ്ങിയവര്‍ പങ്കെടുത്തു.