Local News
ലെബനാനെതിരെ ഇസ്രായേല്‍ നടത്തിയ ക്രൂരമായ വ്യോമാക്രമണ പരമ്പരയെ ശക്തമായി അപലപിച്ച് ഖത്തര്‍

ഇസ്രായേല്‍ ആക്രമണങ്ങള്‍ ലെബനാന്റെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 1701 ന്റെയും നഗ്‌നമായ ലംഘനമാണ് .
ലെബനാനെതിരെയുള്ള ക്രൂരമായ കൂട്ടക്കൊലകളും ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളും അവസാനിപ്പിക്കാന്‍ ഇസ്രായേലി അധിനിവേശ അധികാരികളെ നിര്‍ബന്ധിച്ചുകൊണ്ട് അന്താരാഷ്ട്ര സമൂഹം അവരുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്നും അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളെയും നിയമങ്ങളെയും മാനിക്കാന്‍ അവരെ നിര്‍ബന്ധിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
