Local News

ഏപ്രില്‍ 12 മുതല്‍ 16 വരെ നീതിന്യായ മന്ത്രാലയത്തിലെ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ ആകെ മൂല്യം 465,782,068 റിയാലിലെത്തി

ഏപ്രില്‍ 12 മുതല്‍ 16 വരെ നീതിന്യായ മന്ത്രാലയത്തിലെ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ ആകെ മൂല്യം 465,782,068 റിയാലിലെത്തി, അതേ കാലയളവില്‍ റെസിഡന്‍ഷ്യല്‍ യൂണിറ്റ് വില്‍പ്പന കരാറുകളുടെ ആകെ മൂല്യം 404,182,279 റിയാലിലെത്തി.

അല്‍ റയ്യാന്‍, ദോഹ, അല്‍ വക്ര, അല്‍ ദായെന്‍, ഉം സലാല്‍, അല്‍ ഖോര്‍, അല്‍ ദഖീറ, അല്‍ ഷമാല്‍ എന്നീ മുനിസിപ്പാലിറ്റികളിലും അല്‍ ഖരേജ്, ദി പേള്‍ ഐലന്‍ഡ്, ലുസൈല്‍ ,തുഐലെബ്, അല്‍ ഖത്തീഫിയ, അല്‍ മഷാഫ്, അല്‍ വുകൈര്‍, അല്‍ ദഫ്ന എന്നീ പ്രദേശങ്ങളിലുമാണ് കാര്യമായ വില്‍പന നടന്നത്.