Breaking News

ദോഹയിലെ അമേരിക്കന്‍ എംബസിയിലെ പതിവ് കോണ്‍സുലാര്‍ സേവനങ്ങള്‍ ഇനിയും പുനരാരംഭിച്ചില്ല

ദോഹയിലെ അമേരിക്കന്‍ എംബസിയിലെ പതിവ് കോണ്‍സുലാര്‍ സേവനങ്ങള്‍ ഇനിയും പുനരാരംഭിച്ചില്ല, അമേരിക്കന്‍ പൗരന്മാര്‍ക്ക് പരിമിതമായ അടിയന്തര സേവനങ്ങള്‍ മാത്രമാണ് നല്‍കുന്നത്

ഫെബ്രുവരി 28 ന് ഇറാനെതിരെയുള്ള ആക്രമണമാരംഭിച്ചത് മുതല്‍ വിസ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അമേരിക്കന്‍ പൗരന്മാര്‍ക്ക് പരിമിതമായ അടിയന്തര സേവനങ്ങള്‍ മാത്രമേ എംബസി ഇപ്പോള്‍ നല്‍കുന്നുള്ളൂ. പാസ്പോര്‍ട്ട്, കോണ്‍സുലാര്‍ റിപ്പോര്‍ട്ട് ഓഫ് ബര്‍ത്ത് അബ്രോഡ് ഇഷ്യു എന്നിവ ഉള്‍പ്പെടെയുള്ള സഹായം ആവശ്യമുള്ള അമേരിക്കക്കാര്‍ [email protected] എന്ന വിലാസത്തില്‍ ബന്ധപ്പെടണം.
അപ്ഡേറ്റുകള്‍ക്കായി യുഎസ് എംബസി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പിന്തുടരണമെന്നും എംബസി അറിയിച്ചു