ഗായകനും സംഘാടകനുമായി സഹൃദയമനം കവരുന്ന റഊഫ് മലയില്‍

ഡോ.അമാനുല്ല വടക്കാങ്ങര
ഖത്തറില്‍ അറിയപ്പെടുന്ന ഗായകനും സംഘാടകനുമായ റഊഫ് മലയില്‍ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലകളിലൊക്കെ സജീവമായ സഹൃദയനാണ് . കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരുപതിലേറെ സംഗീത പരിപാടികള്‍ സംഘടിപ്പിച്ച അദ്ദേഹത്തിന് നിരവധി ഗായകരെ കണ്ടെത്തി ഖത്തറിന് സമ്മാനിക്കാനായി. 1998 മുതല്‍ ഖത്തറിലുള്ള അദ്ദേഹം ഖത്തര്‍ കെഎംസിസി ബേപ്പൂര്‍ മണ്ഡലം പ്രസിഡണ്ടും സമീക്ഷയുടെ സംസ്ഥാന ഭാരവാഹിയുമാണ് .ഈസക്കയെയാണ് അദ്ദേഹം റോള്‍മോഡലായി കാണുന്നത്.
ചെറുപ്പം മുതലേ പാട്ടിനോടുള്ള പ്രണയം തിരിച്ചറിഞ്ഞ സുഹൃത്തുക്കള്‍ പല വേദികളിലും പാടാനുള്ള അവസരങ്ങള്‍ നല്‍കിയതാണ് റഊഫിനെ ഒരു പാട്ടുകാരനാക്കി മാറ്റിയത്. തന്റെ സുഹൃത്തായ ആലിക്കോയയും ഭാര്യ ആബിദ യും ഖത്തറിലെ അബു ബാസ് ദോഹ എന്ന വാട്സാപ്പ് കൂട്ടായ്മയില്‍ ചേര്‍ത്തതോടെ അതിലെ ഒരു സ്ഥിരം ഗായകനായി മാറി. ചാലിയാര്‍ ദോഹ ഫൗണ്ടര്‍ മഷ്ഹൂദ് തിരുത്തിയാടാണ് റഊഫിലെ കഴിവുകള്‍ തിരിച്ചറിഞ്ഞ് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയത്.
അഞ്ചുവര്‍ഷം മുമ്പ് റഊഫ് അഡ്മിന് ആയി കരോക്കെ ദോഹ മ്യൂസിക് ഗ്രൂപ്പ് എന്ന ഒരു വാട്സപ്പ് കൂട്ടായ്മ രൂപീകരിച്ചു. 2024 ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷനുമായി ചേര്‍ന്ന് പാട്ടുത്സവം എന്ന ബാനറില്‍ ഖത്തറിലെ അമ്പതോളം പുതുമുഖ ഗായകരെ പരിചയപ്പെടുത്തിക്കൊണ്ട് ഐസിസി അശോക ഹാളില്‍ ഒരു വലിയ പരിപാടി സംഘടിപ്പിച്ചതും റഊഫ് മലയില്‍ എന്ന കലാകാരന്റെ സംഘാടക മികവ് തെളിയിക്കുന്നതായിരുന്നു.
കഴിഞ്ഞവര്‍ഷം കരോക്കെ ദോഹ ഖ്യൂ മെലോഡിയ എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്തു. നിലവില്‍ ഇരുന്നൂറോളം ഗായകരുള്ള ഒരു വലിയ വാട്സാപ്പ് കൂട്ടായ്മയായി ഖ്യൂ മെലോഡിയ മാറിയിരിക്കുന്നു. പാട്ടിനൊപ്പം അഭിനയവും ഇഷ്ടമുള്ള റഊഫ് ആറോളം ഷോര്‍ട്ട് ഫിലിമുകളിലും രണ്ട് ഹോം സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
നിരവധി ഗായകരെ ഖത്തറിന് പരിചയപ്പെടുത്തിയ റഊഫ് മലയിലിന്റെ ഖ്യൂ മെലോഡിയയില് നിന്നും തെരഞ്ഞെടുത്ത പത്ത് ഗായകരെ വെച്ച് പ്രശസ്ത സംഗീത സംവിധായകന് ഫിറോസ് നാദാപുരവുമായി ചേര്‍ന്ന് പത്ത് പാട്ടുകള്‍ അടങ്ങുന്ന ദശാവതാരം ഏന്ന ഒരു ആല്‍ബത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം.
റഊഫ് മലയിലിന്റെ മകള്‍ ഹിബ ഫാത്തിമയും ഖത്തറില്‍ അറിയപ്പെടുന്ന ഗായികയാണ്. ഇതിനകം പത്തോളം ആല്‍ബങ്ങളില്‍ പാടിയിട്ടുണ്ട്
എല്ലാ പാട്ടുകാരെയും ഒരേപോലെ പ്രോത്സാഹിപ്പിക്കുകയും താന്‍ ഒരുക്കുന്ന വേദികളില്‍ പുതിയ ഗായകരെ പരിചയപ്പെടുത്തുകയും ചെയ്യുന്ന റഊഫ് മലയില്‍ നേതൃത്വം നല്കുന്ന ഖ്യൂ മെലോഡിയ ഖത്തറില്‍ അറിയപ്പെടുന്ന ഒരു വാട്സപ്പ് കൂട്ടായ്മയാണ് .
ഈ ഗ്രൂപ്പില്‍ ചേരാന്‍ താല്പര്യമുള്ളവര്ക്ക് 74441277 എന്ന വാട്ട്സ് അപ്പ് നമ്പറില്‍ ബന്ധപ്പെടാം.



