Local News

Local News

വിശുദ്ധ റമദാനിനെ വരവേല്‍ക്കാനൊരുങ്ങി ഖത്തര്‍ മതകാര്യ മന്ത്രാലയം

ദോഹ: വിശുദ്ധ റമദാനിനെ വരവേല്‍ക്കാനൊരുങ്ങി ഖത്തര്‍ മതകാര്യ മന്ത്രാലയം . ‘അനുസരണവും വിട്ടുവീഴ്ചയും’ എന്ന മുദ്രാവാക്യത്തിന് കീഴില്‍ ഹിജ്‌റ 1447 ലെ വിശുദ്ധ റമദാന്‍ മാസത്തിനായുള്ള പദ്ധതികള്‍,

Read More
Local News

ദീര്‍ഘകാല പ്രവാസികളുടെ ഭാര്യമാരെയും മാതാക്കളെയും സ്വീകരിച്ച് ഖത്തറിലെ ഇന്ത്യന്‍ സമൂഹം

ദോഹ. ദീര്‍ഘകാല പ്രവാസികളുടെ ഭാര്യമാരെയും മാതാക്കളെയും സ്വീകരിച്ച് ഖത്തറിലെ ഇന്ത്യന്‍ സമൂഹം. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് ഹൃദയസ്പര്‍ശിയായ സംഗമമായി മാറിയ ചടങ്ങില്‍, ദീര്‍ഘകാലമായി ഖത്തറില്‍ ജോലി ചെയ്യുന്ന

Read More
Local News

ദ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്രോണിക്കിള്‍ ഏറ്റെടുത്ത് ജി.ആര്‍.സി.സി ടീം

ദോഹ. ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ദ ഖത്തര്‍ സ്പോര്‍ട്സ് ക്രോണിക്കിള്‍ ഏറ്റെടുത്ത് ജി.ആര്‍.സി.സി ടീം .കഴിഞ്ഞ ദിവസം ഏഷ്യന്‍ ടൗണിലെ ഷീ

Read More
Local News

വര്‍ക്കേഴ്സ് ഫുട്‌ബോള്‍ കപ്പ് 2026ല്‍ ഇന്ത്യന്‍ ടീമിന് വിജയത്തുടക്കം

ദോഹ. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഐസിബിഎഫ് ഔദ്യോഗിക ഫുട്‌ബോള്‍ ടീം, വര്‍ക്കേര്‍സ് ഫുട്‌ബോള്‍ കപ്പ് 2026ല്‍ ബംഗ്ലാദേശിനെതിരെ അല്‍ അറബി ക്‌ളബ്ബില്‍ നടന്ന മത്സരത്തില്‍ ആധികാരിക വിജയം നേടി

Read More
Local News

ഖത്തര്‍ ഫുട്‌ബോള്‍ ഫെസ്റ്റിവലിന് സവിശേഷമായ യാത്രാ പാക്കേജുകളുമായി ഖത്തര്‍ എയര്‍വേയ്സുമായും വിസിറ്റ് ഖത്തറും

ദോഹ. മാര്‍ച്ച് 26 മുതല്‍ 31 വരെ ദോഹയില്‍ നടക്കുന്ന ഖത്തര്‍ ഫുട്‌ബോള്‍ ഫെസ്റ്റിവലിന് സവിശേഷമായ യാത്രാ പാക്കേജുകളുമായി ഖത്തര്‍ എയര്‍വേയ്സുമായും വിസിറ്റ് ഖത്തറും രംഗത്ത്. ഖത്തര്‍

Read More
Local News

പതിനാലാമത് ഹലാല്‍ ഖത്തര്‍ ഫെസ്റ്റിവലിന് ഉജ്വല തുടക്കം

ദോഹ. പതിനാലാമത് ഹലാല്‍ ഖത്തര്‍ ഫെസ്റ്റിവലിന് കത്താറ കള്‍ച്ചറല്‍ വില്ലേജിന്റെ തെക്കന്‍ പ്രദേശത്ത് ഉജ്വല തുടക്കം വ്യതിരിക്തമായ പൈതൃക അന്തരീക്ഷത്തിന് പേരുകേട്ട ഈ ഫെസ്റ്റിവലില്‍ ഖത്തറിലെയും വിദേശത്തെയും

Read More
Local News

കര്‍ഷകശ്രീ അവാര്‍ഡുകള്‍ വിതരണം ചെയ്തു

ദോഹ: അടുക്കളത്തോട്ടവും ജൈവ പച്ചക്കറിയും പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായി കൊടിയത്തൂര്‍ സര്‍വീസ് ഫോറം അംഗങ്ങള്‍ക്കിടയില്‍ നടത്തിയ കര്‍ഷക അവാര്‍ഡ് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. കര്‍ഷകശ്രീ അവാര്‍ഡ് ഒന്നാം സ്ഥാനം

Read More
Local News

ഖത്തര്‍ കായിക ദിനം ഗംഭീരമാക്കി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍

ദോഹ. ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ എംബസ്സി അപക്‌സ് ബോഡിയായ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ വൈവിധ്യങ്ങളായ സ്‌പോര്‍ട്‌സ് പരിപാടികള്‍ സംഘടിപ്പിച്ചു. ഏഷ്യന്‍ ടൌണില്‍ വെച്ച്

Read More
Local News

ചാലിയാർ ദോഹ സ്പോർട്സ് ഫെസ്റ്റ് സീസൺ 12, ഊർങ്ങാട്ടിരി പഞ്ചായത്ത് ഓവറോൾ കിരീടം നിലനിർത്തി

ദോഹ: ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് അൽ വക്ര സ്പോർട്സ് ക്ലബ്ബിൽ വെച്ച് നടന്ന നസീം ഹെൽത്ത്‌ കെയർ പ്രസന്റ്സ്‌ ചാലിയാർ ദോഹ സ്പോർട്സ് ഫെസ്റ്റ്ൽ തുടർച്ചയായ രണ്ടാം തവണയും ഖത്തർ ഊർങ്ങാട്ടിരി പ്രവാസി അസോസിയേഷൻ 45.6 പോയിന്റുമായി ഓവറോൾ കിരീടം ചൂടി. രണ്ടാം സ്ഥാനം കൊടിയത്തൂർ പഞ്ചായത്തും (21.25 പോയിന്റ്) മൂന്നാം സ്ഥാനം കീഴുപറമ്പ് പഞ്ചായത്തും (20.1 പോയിന്റ്) കരസ്ഥമാക്കി. ചാലിയാർ സ്പോർട്സ് ഫെസ്റ്റിന്റെ കളർഫുൾ ഇനമായ മാർച്ച്‌ പാസ്റ്റിൽ ഊർങ്ങാട്ടിരി പഞ്ചായത്ത് ഒന്നാം സ്ഥാനവും, എടവണ്ണ പഞ്ചായത്ത് രണ്ടാം സ്ഥാനവും കൊടിയത്തൂർ പഞ്ചായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആവേശകരമായ വടം വലി മത്സരത്തിൽ ഊർങ്ങാട്ടിരി ഒന്നാം സ്ഥാനവും കൊടിയത്തൂർ രണ്ടാം സ്ഥാനവും എടവണ്ണ മൂന്നാം സ്ഥാനവും നേടി. വാശിയേറിയ ഫുട്ബോൾ മത്സരത്തിൽ കൊടിയത്തൂർ വാഴക്കാടിനെ 3-2 നു പരാജയപ്പെടുത്തി ഫുട്ബോൾ ചാമ്പ്യൻമാരായി. ചീക്കോടും മമ്പാടും മൂന്നാം സ്ഥാനം പങ്കിട്ടു. ആവേശകരമായ 4×100 റിലേ മത്സരത്തിൽ മമ്പാട് ഒന്നാം സ്ഥാനവും, വാഴക്കാട് രണ്ടാം സ്ഥാനവും, കിഴുപറമ്പ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പുരുഷന്മാരുടെ പഞ്ചഗുസ്തി, 100 മീറ്റർ റണ്ണിംഗ് റേസ്‌, 1500 മീറ്റർ റണ്ണിംഗ്, സ്വിമ്മിംഗ്, വനിതകൾക്കുള്ള പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌, ബാസ്കറ്റ് ബോൾ ത്രൊ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള റണ്ണിംഗ് റേസ്‌, പെൺകുട്ടികൾക്കുള്ള ബാസ്കറ്റ് ബോൾ ത്രൊ എന്നിവയായിരുന്നു മറ്റു വ്യക്തിഗത മത്സര ഇനങ്ങൾ. ഒൻപത് വയസ്സിനു താഴെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച ഫണ്ണി ഗെയിംസ്‌ സ്പോർട്സ് ഫെസ്റ്റിനെ ആകർഷണീയമാക്കി. ചാലിയാർ ദോഹ പ്രസിഡന്റ്‌ സി ടി സിദ്ദീഖ് ചെറുവാടി അധ്യക്ഷത വഹിച്ച സ്പോർട്സ് ഫെസ്റ്റിന്റെ ഔദ്യോഗിക ചടങ്ങിന് ജനറൽ സെക്രട്ടറി സാബിഖുസ്സലാം എടവണ്ണ സ്വാഗതം പറഞ്ഞു. അൽ വക്ര സ്പോർട്സ് ക്ലബ്‌ പ്രസിഡന്റ് ഷെയ്ഖ് സൗദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഹസ്സൻ അൽതാനി ചാലിയാർ ദോഹ സ്പോർട്സ് ഫെസ്റ്റ് ഉത്ഘാടനം ചെയ്തു. മിനിസ്ട്രി ഓഫ് ലേബർ റിലേഷൻ സ്പെഷ്യലിസ്റ്റ് ഖാലിദ് അബ്ദുറഹ്മാൻ ഫക്രു മുഖ്യാഥിതിയായി. ഐ സി ബി പി പ്രസിഡന്റ്‌ താഹ മുഹമ്മദ് , ഐ എസ് സി സെക്രട്ടറി ബഷീർ തുവാരിക്കൽ, മറൈൻ എയർ കണ്ടിഷനിംഗ് ആൻഡ് റഫ്രീജറേഷൻ കമ്പനി ഡയറക്ടറും ചാലിയാർ ദോഹ ചീഫ് പാട്രനുമായ ഷൌക്കത്തലി ടി. എ. ജെ, ചാലിയാർ ദോഹ ഫൗണ്ടർ പ്രസിഡന്റ്‌ വി. സി. മഷ്ഹൂദ് തിരുത്തിയാട്, ചീഫ് അഡ്വൈസർ സമീൽ അബ്ദുൽ വാഹിദ്, വനിത വിംഗ് പ്രസിഡന്റ്‌ മുഹ്സിന സമീൽ, നയീം മുള്ളുങ്ങൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ട്രെഷറർ അബ്ദുൽ അസീസ് ചെറുവണ്ണൂർ നന്ദി പറഞ്ഞു.

Read More
Local News

മുഹമ്മദ് ഈസ അനുസ്മരണം ഇന്ന് ഐ.സി.സിയില്‍

ദോഹ: ഖത്തറിന്റെ കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്ന് ഓര്‍ക്കാപ്പുറത്ത് നമ്മോട് വിടപറഞ്ഞ കെ മുഹമ്മദ് ഈസ എന്ന ഈസക്കയുടെ ഓര്‍മ്മകള്‍ അയവിറക്കി കെഎംസിസി ഖത്തര്‍

Read More