Breaking News

ഖത്തറില്‍ ഇന്ന് 385 പേര്‍ക്ക് കോവിഡ്, ഒരു മരണവും

ഡോ. അമാനുല്ല വടക്കാങ്ങര :

ദോഹ. ഖത്തറില്‍ കോവിഡ് രോഗികള്‍ കുറയുന്നില്ല. കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയ 11347 പരിശോധനകളില്‍ 22 യാത്രക്കാര്‍ക്കടക്കം 385 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 147 പേര്‍ക്ക് മാത്രമാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 5518 ആയി ഉയര്‍ന്നു.

ചികില്‍സയിലായിരുന്ന 66 കാരന്‍ മരിച്ചതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണങ്ങള്‍ 249 ആയി. 469 പേരാണ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. അതില്‍ 53 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് .

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ സൂചനകളാണ് കാണുന്നതെന്നും ജനങ്ങള്‍ ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും ആരോഗ്യ മന്ത്രാധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഫേസ് മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും ഇടക്കിടെ കൈ കഴുകിയുമൊക്കെ കോവിഡിനെ പ്രതിരോധിക്കാം.

ശരിയായ രീതിയില്‍ ഫേസ്മാസ്‌ക് ധരിച്ചാല്‍ മാത്രം 90 ശതമാനം കോവിഡിനെ പ്രതിരോധിക്കാമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

Comments are closed.