IM Special

ഖത്തര്‍ മലയാളിയുടെ കഥാസമാഹാരം ശ്രദ്ധേയമാകുന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ഖത്തര്‍ മലയാളിയായ സുരേഷ് കൂവാട്ടിന്റെ പ്രഥമ കഥാസമാഹാരമായ തേന്‍വരിക്ക ശ്രദ്ധിക്കപ്പെടുന്നു. ലളിതമായ ആഖ്യാന ശൈലിയും ഗ്രാമീണ ഗാര്‍ഹിക ജീവിതത്തിന്റെ നിര്‍മലമായ സൗന്ദര്യവുമൊക്കെയാണ് ഈ കഥാസമാഹാരത്തെ സവിശേഷമാക്കുന്നത്.

നറുനിലാവിന്‍ കുളിര്‍മയുള്ള ഗൃഹാതുര സ്മരണകള്‍ തേന്‍വരിക്കയില്‍ ഇഴചേര്‍ന്നുകിടക്കുന്നു. ബാല്യ കൗമാര സ്മൃതി പഥങ്ങളില്‍ നിന്നും ഉറവ പൂണ്ടവയാണ് മിക്ക രചനകളുമെന്ന് ആദ്യ വായനയിലേ ബോധ്യപ്പെടും. അനുഭവ തീഷ്ണത അക്ഷരക്കനവുകളില്‍ നിറുമ്പോള്‍ കഥാഖ്യാനത്തിന് ദൃശ്യപൊലിമയുടെ ചാരുത കൈവരുന്ന പോലെ തോന്നാം. ഹൃദയം ഹൃദയത്തോട് സംവദിക്കുന്ന തരത്തിലുള്ള ഗ്രാമീണ നിഷ്‌കളങ്ക ഭാവം ഓരോ രചനകളേയും വ്യതിരിക്തമാക്കുന്നു.

പ്രവാസം നല്‍കിയ വീര്‍പ്പുമുട്ടലുകള്‍ വായനയുടേയും എഴുത്തിന്റേയും വഴി തേടിയപ്പോള്‍ കേട്ടറിഞ്ഞതും പരിചിതരായതുമായ മുഖങ്ങളെ ഓര്‍ത്തെടുക്കുവാന്‍ ശ്രമിച്ചതാണ് ഈ കഥാസമാഹാരം എന്ന് പുസ്തകം പരിചയപ്പെടുത്തി ഗ്രന്ഥകാരന്‍ പറയുന്നത് അക്ഷരാര്‍ഥത്തില്‍ ശരിവെക്കുന്നവയാണ് ഓരോ കഥയും.

കുട്ടിക്കാലത്ത് അമ്മമ്മ പറഞ്ഞ കഥകള്‍ കേട്ട് വളര്‍ന്നതാണ് സുരേഷിലെ കഥാകൃത്തിന് ഊര്‍ജം പകര്‍ന്നതെന്നറിയുമ്പോള്‍ സമകാലിക സമൂഹത്തില്‍ കഥ പറയുന്ന അമ്മൂമമാരില്ലാത്തതിന്റെ വേദന ചില വായനക്കാര്‍ക്കെങ്കിലും അനുഭവപ്പെടും.

ബ്ളൂ ഇങ്ക് ബുക്സാണ് പ്രസാധകര്‍. ആദ്യ കഥയായ തേന്‍വരിക്ക എന്ന് നാമകരണം ചെയ്ത പുസ്തകത്തില്‍ 18 കഥകളാണുള്ളത്. ഒറ്റയിരുപ്പില്‍ വായിച്ചുപോകാവുന്ന 80 പേജുകളുള്ള ഈ ചെറു കഥാ സമാഹാരം സുരേഷ് കൂവാട്ടിന്റെ ആദ്യ സമാഹാരമെന്ന നിലക്ക് ഏറെ പ്രോല്‍സാഹനമര്‍ഹിക്കുന്നു.
സുനജയാണ് ഭാര്യ, അവന്ധിക മകളാണ്. ഖത്തറിലെ പ്രശസ്തമായ റെസ്റ്റോറന്റ് ശൃംഖലയായ ടീ ടൈം ഗ്രൂപ്പില്‍ മീഡിയ കോര്‍ഡിനേറ്ററായി ജോലി ചെയ്യുന്നു

Related Articles

2,317 Comments

  1. mexican pharmaceuticals online [url=https://mexicanpharm.shop/#]mexico pharmacies prescription drugs[/url] mexico drug stores pharmacies mexicanpharm.shop

  2. onlinecanadianpharmacy com [url=http://canadadrugs.pro/#]canadian pharmacy direct[/url] best mail order canadian pharmacy

  3. Wow, amazing weblog structure! How lengthy have you been running a blog for?
    you made blogging look easy. The overall look of your website is wonderful, as smartly as the content!
    You can see similar here ecommerce

  4. Hey there! Do you know if they make any plugins to
    help with Search Engine Optimization? I’m trying
    to get my website to rank for some targeted keywords but I’m not seeing very good
    results. If you know of any please share.
    Thank you! I saw similar text here: Backlinks List