ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികള്‍ 400 കവിഞ്ഞു
ഡോ. അമാനുല്ല വടക്കാങ്ങര :
ദോഹ. ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികള്‍ 400 കവിഞ്ഞു. 29 യാത്രക്കാര്‍ക്കടക്കം 408 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 151 പേര്‍ക്ക് മാത്രമേ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുള്ളൂ. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 6938 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13373 പരിശോധനകളാണ് നടന്നത്.
592 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 61 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

Comments are closed.