ദേശീയ കായിക ദിനം ചൊവ്വാഴ്ച പൊതു അവധി
ഡോ. അമാനുല്ല വടക്കാങ്ങര :
ദോഹ: ഫെബ്രുവരി 9 ചൊവ്വാഴ്ച ദേശീയ കായിക ദിനം പ്രമാണിച്ച് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ച് അമീരീ ദീവാന്‍. കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ കണിശമായ നിയന്ത്രണങ്ങളുണ്ടെങ്കിലും എല്ലാ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധിയായിരിക്കും.
എല്ലാ വര്‍ഷവും ഫെബ്രുവരി രണ്ടാം ചൊവ്വാഴ്ചയാണ് ഖത്തര്‍ ദേശീയ കായിക ദിനമാഘോഷിക്കുന്നത്.
ഓട്ടം, നീന്തല്‍, സൈക്ലിംഗ് തുടങ്ങിയ വ്യക്തിഗതമായ പരിപാടികളേ പാടുള്ളൂവെന്നും കൂട്ടം ചേര്‍ന്നുള്ള എല്ലാ പരിപാടികളും നിര്‍ത്തിവെക്കണമെന്നം ദേശീയ കായിക ദിനസംഘാടക സമിതി നേരത്തെ തന്നെ അറിയിച്ചിരുന്നു.
പൊതു പാര്‍ക്കുകളും സ്‌ക്കൂളുകളും ക്ളബ്ബുകളുമൊക്കെ കണിശമായ നിയന്ത്രണങ്ങളിലായിരിക്കും. കോവിഡിനെതിരെ അതീവ ജാഗ്രത പാലിക്കേണ്ടത് ഓരോരുത്തരുടേയും സാമൂഹ്യ ബാധ്യതയാണ്. സുരക്ഷ മുന്‍കരുതലുകളും പ്രതിരോധ നടപടികളുമാണ് ഏറ്റവും പ്രധാനം.

Comments are closed.