ഖത്തര്‍ ദേശീയ കായികദിനം നാളെ, കൂട്ടം കൂടരുതെന്ന നിര്‍ദേശവുമായി തൊഴില്‍ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര :
ദോഹ. ഖത്തര്‍ ദേശീയ കായികദിനം പ്രമാണിച്ച് നാളെ പൊതു അവധിയായതിനാല്‍ ജീവനക്കാര്‍ ഒരു കരണവശാലും കൂട്ടം കൂടരുതെന്ന നിര്‍ദേശവുമായി തൊഴില്‍ മന്ത്രാലയം രംഗത്തെത്തി. രാജ്യത്ത് കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഓരോരുത്തരും ജാഗ്രത പാലിക്കണമെന്നും വ്യക്തിപരമായ കായിക പ്രവര്‍ത്തനങ്ങളില്‍ മുഴുകണമെന്നും ഓരോ കമ്പനികളോടും പ്രത്യേകം ആവശ്യപ്പെടുന്ന എസ്.എം.എസുകളയച്ചാണ് തൊഴില്‍ മന്ത്രാലയം രംഗത്ത് വന്നത്
കൊറോണ വൈറസ് കോവിഡ് -19 ന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിന് രാജ്യം സ്വീകരിച്ച മുന്‍കരുതല്‍ നടപടികളുടെ ചട്ടക്കൂടിനുള്ളില്‍, ദേശീയ കായിക ദിനത്തില്‍ തൊഴിലാളികളുടെ ഒത്തുചേരലുകള്‍ നടത്താതിരിക്കാനും മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് അവരെ ബോധവത്കരിക്കാനും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഓട്ടം, നീന്തല്‍, സൈക്ലിംഗ്, കായിക പ്രവര്‍ത്തനങ്ങള്‍ ആകാം. എന്നാല്‍ കൂട്ടം ചേര്‍ന്നുള്ള എല്ലാ പരിപാടികളും ഒഴിവാക്കണം.
Step into the world of endless adventure – Start now Lucky Cola
Play smart, win big—experience it today!. Lodibet
Defeat bosses, earn rewards, and upgrade your character Lucky cola