ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികള്‍ ഇന്നും 400ന് മുകളില്‍
ഒരു മരണവും
മൊത്തം ചികില്‍സിലുള്ളവരുടെ എണ്ണം 7000 കടന്നു
ആശുപത്രി കേസുകളിലും വര്‍ദ്ധന
ഡോ. അമാനുല്ല വടക്കാങ്ങര :
ദോഹ. ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികള്‍ ഇന്നും 400 ന് മുകളില്‍ തന്നെ . 40 യാത്രക്കാര്‍ക്കടക്കം 427 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 123 പേര്‍ക്ക് മാത്രമേ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുള്ളൂ. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 7241 ആയി.
ചികില്‍സയിലുണ്ടായിരുന്ന 51 കാരന്‍ മരിച്ചതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണങ്ങള്‍ 251 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13306 പരിശോധനകളാണ് നടന്നത്. 570 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 63 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

Comments are closed.