Breaking News

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം 388 പേര്‍ പിടിയില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 388 പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ഭീഷണി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കിയിരിക്കുന്നു . പൊതുജനം ജാഗ്രത പാലിക്കണം.

ഫേസ് മാസ്‌ക് ധരിക്കാത്തതിന് മാത്രം 358 പേരെയാണ് ഇന്ന് പിടികൂടിയത്. ഇതോടെ മൊത്തം പിടികൂടിയവരുടെ എണ്ണം 10977 ആയി. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.

കാറിലെ പരമാവധി എണ്ണം പാലിക്കാത്തതിന് 30 പേരെയാണ് പിടികൂടിയത്. ഇതുവരെ മൊത്തം 403 പേരെയാണ് ഇവ്വിഷയകമായി പിടികൂടിയത്.

പിടികൂടിയവരെയോല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറും

കോവിഡ് പ്രതിരോധത്തിന്റെ ഏറ്റവും പ്രധാന മാര്‍ഗമായ ഫേസ് മാസ്‌ക് ധരിക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്വന്തം സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും ഇത് വളരെ അത്യാവശ്യമാണ് .ഷോപ്പിംഗ് മാളുകളിലും ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കുന്നതില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.